query_builder Fri Dec 4 2020 6:06 AM
visibility 72
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും,ധർണയും സംഘടിപ്പിച്ചു.

പയ്യന്നൂർ: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി ഐ ടി യു മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും,ധർണയും സംഘടിപ്പിച്ചു.

സി ഐ ടി യു ജില്ലാ സെക്രട്ടറി പി.വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കെ.വി ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കെ.കെ കൃഷ്ണൻ, വി.കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ, യു.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.