query_builder Fri Dec 4 2020 6:12 AM
visibility 79
ബൈക്കപകടത്തിൽ സഹോദരന്മാർ മരിച്ചു.
ബാലരാമപുരം : ബാലരാമപുരത്ത് ബൈക്കപകടത്തിൽ സഹോദരന്മാർ മരിച്ചു. വഴിമുക്ക് പ്ലാങ്കാലവിളയില്‍ ഷറഫുദ്ദീന്‍-ഷക്കീലാ ദമ്പതികളുടെ മക്കളായ ഷര്‍മാന്‍, ഷാനു എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.40 ഓടെ ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് മുന്നില്‍വച്ചാണ് അപകടം.തമിഴ്‌നാട്ടില്‍ നിന്ന് വരികയായിരുന്നു ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
വ്യാപാര സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറിലെറെ ഗതാഗതം തടസപ്പെട്ടു.ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.