query_builder Fri Dec 4 2020 6:56 AM
visibility 77
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നൽകുന്നത്.ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടർന്നും രണ്ടാം തവണ കോവിഡാനന്തര ചികിത്സക്കായും ആശുപത്രയിൽ പ്രവേശിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി രവീന്ദ്രൻ ഹാജരാകാതിരുന്നത്.
ഇതിനിടെ സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ വകുപ്പിനു നോട്ടീസ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറൽമാരോടാണ് അടിയന്തരമായി വിവരങ്ങൾ തേടിയിരിക്കുന്നത്.
രവീന്ദ്രനുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽനടന്ന റെയ്ഡിനു പിന്നാലെയാണ് നോട്ടീസ്. തുടർന്നാണ് ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുന്നത്.