query_builder Fri Dec 4 2020 7:21 AM
visibility 95
മരണവീട്ടിൽക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ആറ്റിങ്ങൽ: മരണവീട്ടിൽക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷംവീട് കോളനിയിൽ വിനീഷ് (27), ചെമ്പൂർ കളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (22), വെഞ്ഞാറമൂട് വെട്ടുവിളപുത്തൻവീട്ടിൽ വിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്.
ഊരുപൊയ്ക സ്വദേശി വിജയചന്ദ്ര(45)നാണ് വെട്ടേറ്റത്. പോത്തൻകോട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത വധശ്രമക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്കിയതിലെ വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ സി.ഐ. എസ്.ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ എസ്.സനൂജ്, ജോയ്, എ.എസ്.ഐ. സലീം സി.പി.ഒ.മാരായ നിതിൻ, സിജാസ്, അജി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.