query_builder Fri Dec 4 2020 7:42 AM
visibility 15

കണ്ണുർ: പെരളശേരി പഞ്ചായത്ത് ഒൻപതാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷമേജ് പെരളശേരിയുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. വാർഡിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പത്തിലേറെ ബോർഡുകളാണ് ഇരുട്ടിൻ്റെ മറവിൽ നശിപ്പിക്കപ്പെട്ടത്.സംഭവത്തിൽ സ്ഥാനാർത്ഥി ഷമേജ് പെരളശേരിയും പെരളശേരി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.സുരേശനും പ്രതിഷേധിച്ചു' തെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം പോലും തടഞ്ഞ് ജനാധിപത്യ ധ്വംസനം നടത്തുകയാണെന്ന് മണ്ഡലം പ്രസിഡൻ്റ് പി.സുരേശൻ ആരോപിച്ചു.