query_builder Fri Dec 4 2020 10:35 AM
visibility 23
എടപ്പാൾ: പുള്ളുവൻപടിയിൽ വീടിനുള്ളിൽ അഗ്നിബാധ. വീട്ടുപകരണങ്ങളും
ഇലക്ട്രോണിക്സ് സാധനങ്ങളും, വാദ്യോപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു.
കോലത്ത്പറമ്പിൽ
ഹരിനാരായണൻ വീടിൻ്റെ മുകൾ നിലയില്‍ വ്യാഴാഴ്ച്ച രാത്രിയില്‍ അഗ്നിബാധയുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് നിഗമനം.
ഏകദേശം 50,000 രൂപയോളം
നഷ്ടം കണക്കാക്കുന്നു.