query_builder Fri Dec 4 2020 10:51 AM
visibility 22
കാസർകോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഗ്രെനേഡ് ഫയറിംഗ്, ടിയര്‍ഗ്യാസ് ഷെല്‍ ഫയറിംഗ് പരിശീലത്തിനിടെ ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥനും മറ്റൊരു ജീവനക്കാരനും പരിക്ക്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കാഞ്ഞങ്ങാട്ടെ സുധാകരന്‍ (45), ക്ലാസ് ഫോര്‍ ജീവനക്കാരന്‍ കോളിയടുക്കം അണിഞ്ഞയിലെ പവിത്രന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ സുധാകരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പവിത്രനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.