news bank logo
സ്വന്തം ലേഖകൻ
9

Followers

query_builder Fri Dec 4 2020 11:37 AM

visibility 23

തെര: താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഏഴു മുതൽ

താമരശ്ശേരി:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്കുള്ള താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡ് ഡിസംബര്‍ 7,8,9 തിയ്യതികളില്‍ വിതരണം ചെയ്യും. അതാത് വാര്‍ഡിലെ താഴെപറയുന്ന അങ്കണവാടികളില്‍ വെച്ചാ വിതരണം. മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവര്‍ ഈ അങ്കണവാടികളില്‍ നിന്നും താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡ് നേരിട്ട് കൈപ്പറ്റേണ്ടതാണ്.

വാര്‍ഡ് 1 -കുണ്ടത്തില്‍ അങ്കണവാടി

വാര്‍ഡ് 2 -പുത്തന്‍തെരു അങ്കണവാടി

വാര്‍ഡ് 3 -കോരങ്ങാട് അങ്കണവാടി

വാര്‍ഡ് 4 -മൂന്നാംതോട് അങ്കണവാടി

വാര്‍ഡ് 5 -കയ്യേലിക്കുന്ന് അങ്കണവാടി

വാര്‍ഡ് 6 -വെഴുപ്പൂര്‍ അങ്കണവാടി

വാര്‍ഡ് 7- ചാമക്കാലക്കുന്ന് അങ്കണവാടി

വാര്‍ഡ് 8 -കാരാടി അങ്കണവാടി

വാര്‍ഡ് 9 -അമ്പലമുക്ക് അങ്കണവാടി

വാര്‍ഡ് 10 – അണ്ടോണ ടൗണ്‍ അങ്കണവാടി

വാര്‍ഡ് 11 -വാഴച്ചിറ അങ്കണവാടി

വാര്‍ഡ് 12 -കല്ലുവെട്ടുകുഴിക്കല്‍ അങ്കണവാടി

വാര്‍ഡ് 13 -രാരോത്ത് അങ്കണവാടി

വാര്‍ഡ് 14 -ചെമ്പ്ര അങ്കണവാടി

വാര്‍ഡ് 15 -കെടവൂര്‍ അങ്കണവാടി

വാര്‍ഡ് 16 -തേറ്റാംപുറം അങ്കണവാടി   

വാര്‍ഡ് 17 - നെരോംപാറ അങ്കണവാടി

വാര്‍ഡ് 18-ചാലക്കര അങ്കണവാടി

വാര്‍ഡ് 19-പൂക്കോട് അങ്കണവാടി


0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward