query_builder Fri Dec 4 2020 2:26 PM
visibility 1114
കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
സ്വന്തം ലേഖിക
കുറ്റിച്ചൽ: കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചൽ എരുമക്കുഴി അജിത് ഭവനിൽ പത്മാവതിയാണ് (52) കൊല്ലപ്പെട്ടത്. ഭർത്താവായ ഗോപാലനെ ( 60 ) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. പെരുമഴയത്ത് അയൽക്കാർ സംഭവമറിഞ്ഞിരുന്നില്ല. ഭർത്താവ് ഗോപാലൻ പോലീസിൽ കീഴടങ്ങിയതിനേശ ഷ മാ ണ് വിവരം നാട്ടുകാർ അറിയുന്നത്.അടുക്കളയിലാണ് വെട്ടിയിട്ടത്.
പത്മാവതിയെ കൊന്ന ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും തിരുവനന്തപുരം റൂറൽ എസ്.പി അറിയിച്ചു.അജിത്, മഞ്ജു എന്നിവർ മക്കളാണ്.