query_builder Fri Dec 4 2020 12:10 PM
visibility 421

തലശേരി: സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ ഡ്രൈവറെ രക്ഷിക്കുന്നതിനിടെയിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു.വെള്ളിയാഴ്ച്ച രാവിലെയാണ് തലശേരിക്കടുത്തെ വടക്കുമ്പാട് അപകടമുണ്ടായത്.ഇവിടെ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള
പെരളശേരി അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കോഴിക്കോട് സ്വദേശി വടക്കുമ്പാട് കാളി പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു.
. കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസാണ് (52) മുങ്ങി മരിച്ചത്. കോഴിക്കോട് മാവൂര്‍ റോഡിലെ കല്ലേരി പൂവാട്ട് പറമ്പത്ത് അനിതയും സുഹൃത്തുക്കളുമായ വിദ്യ, ദിവ്യ എന്നിവരും വിദ്യയുടെ രണ്ട് കുട്ടികളുമൊത്ത് പെരളശേരി അമ്പല ദര്‍ശനത്തിന് പോയി തിരിച്ചുവരികയായിരുന്നു. വരുന്ന വഴി ചായ കുടിക്കാന്‍ കാളി പുഴയോരത്തെ ടീ ഷോപ്പില്‍ കയറിയശേഷം ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഫൈസല്‍ പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു.
പുഴയിൽ മുങ്ങി താണു കൊണ്ടിരുന്ന ഫൈസലിനെ രക്ഷപ്പെടുത്താന്‍ വേണ്ടി ഇവരുടെ സംഘത്തിലെ കൃഷ്ണദാസ് പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുള്ളവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ചെങ്കിലും കൃഷ്ണദാസ് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഫൈസലിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൃഷ്ണദാസിന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.