query_builder Fri Dec 4 2020 12:12 PM
visibility 9
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം തൃത്താല നിയോജക മണ്ഡലത്തിലെ യൂ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പര്യടനം വെള്ളിയാഴ്ച്ച നടന്നു.തൃത്താല സെന്ററിൽ നിന്നും ആരംഭിച്ച പര്യടനം മുൻ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂ.ഡി.എഫ് ചെയർമാൻ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ സി.ടി സൈതലവി,
ബാബുനാസർ, യു .ഹൈദ്രോസ്,പി.വി മുഹമദ് അലി,തമ്പി കൊള്ളന്നൂർ, നൗഷാദ് എന്നിവർ പങ്കെടുത്തു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ
എ.കെ ഷാനിബ്,പി. അലി, ഹിളർ, എം അസ്ക്കർ, ടി.പി മണികണ്ഠൻ,യൂ.ഡി.എഫ് ജില്ലാ സ്ഥാനാർത്ഥി എൻ.സാവിത്രി, ബ്ലോക്ക് സ്ഥാനാർത്ഥി റസിയ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു