query_builder Fri Dec 4 2020 12:16 PM
visibility 9
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ നേതൃത്വത്തിൽ തൃത്താലയിൽ സ്ഥാനാർഥി പര്യടനം ആരംഭിച്ചു. ഡിസംബർ പത്തിന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാതിപത്യ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രചരണ വാഹനങ്ങളുടെ അകമ്പടിയോടെയുള്ള വാഹന പ്രചരണ സ്ഥാനാർഥി പര്യടനത്തിന് തുടക്കമായത്. തിരുവേഗപ്പുറ, നടുവട്ടം, കരുവാൻ പടി, പരുതൂർ, മേഴത്തൂർ ബ്ലോക്ക് ഡിവിഷനുകളിലാണ് സ്ഥാനാർഥി പര്യടനം നടന്നത്. കാലത്ത് 9 ന് കൊടുമുണ്ട മുരിങ്ങലൻ കോളനിയിൽ നിന്നാരംഭിച്ച പര്യടനം 20 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് അഞ്ചരക്ക് കൂറ്റനാട് വടക്കേ വാവനൂരിൽ സമാപിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് തിരുവേഗപ്പുറ ഡിവിഷൻ സ്ഥാനാർഥി പി.കെ. ചെല്ലുക്കുട്ടി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മേഴത്തൂർ ഡിവിഷൻ സ്ഥാനാർഥി എ കൃഷ്ണകുമാർ , തൃത്താല പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർഥി ഗോപിനാഥൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.