query_builder Fri Dec 4 2020 12:35 PM
visibility 685
യു.ഡി.എഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പട്ടാമ്പി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ പര്യടനം സംഘടിപ്പിച്ചത്.വല്ലപ്പുഴയിൽ നിന്നുമായിരുന്നു പര്യടനം തുടങ്ങിയത്.ചൂരക്കോട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വി.കെ.ശ്രീകണഠൻ സംസാരിച്ചു.
പര്യടന പരിപാടി കെ.പി.സി.സി.വൈസ് പ്രസിഡന്റ് സി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി.വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ.തങ്ങൾ, കളത്തിൽ ദാവൂദ്, ജിതേഷ് മോഴിക്കുന്നം,അഡ്വ.രാമദാസ്, തുടങ്ങിയ നേതാക്കളും പങ്കെടുത്തു.