query_builder Fri Dec 4 2020 1:11 PM
visibility 15
പേരാമ്പ്ര: പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് കത്തിരുപ്പ് കേന്ദ്രം നവികരീച്ച് ധീര ജവാന്‍ എ.സി ബിജീഷ്ൻ്റെ പേരിൽ
നാമകരണം ചെയ്തു. സമര്‍പ്പണവും ഒന്നാം സ്മൃതി ദിനാചരണവും ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് നടത്തി. ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ പ്രസിഡന്റ് മീത്തല്‍ അജയ് കുമാര്‍ കൊയിലാണ്ടി അധ്യക്ഷനായി. ചടങ്ങില്‍ ധീരജവാന്റെ പിതാവ് അയ്യപ്പന്‍ ചാലില്‍, ബാലന്‍ നായര്‍ എന്നിവർ സമര്‍പ്പണം നടത്തി ധീര ജവാന്റെ ഫോട്ടോ അനാഛാദനം നടത്തി.
ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ അംഗങ്ങളും, പ്രദേശവാസികളും പുഷ്പാര്‍ച്ചന നടത്തി. ചടത്തില്‍ സെക്രട്ടറി പി.എല്‍ പ്രദീപ് അത്തോളി സ്വാഗതവും, എക്‌സ് സര്‍വീസ് മേന്‍ ലീഗ് പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ശ്രീ പ്രേമാനന്ദന്‍ , യോദ്ധാ സോള്‍ജിയ്‌സ് ക്ലബ് കൂത്താളി, അശോകന്‍ , ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് എക്‌സികുട്ടീവ് മെമ്പര്‍മാരായ എന്‍.പി പ്രദീപ് കുമാര്‍ കൂത്താളി, വിജീഷ് രാമനാട്ടുകര , അഭിലാഷ് വടകര എന്നിവര്‍ സംസാരിച്ചു കൂടാതെ ചന്ദ്രന്‍ കടിയങ്ങാട്, വിജേഷ് പാറാട്ടുപാറ നന്ദി പ്രകടനവും നടത്തി.