query_builder Fri Dec 4 2020 1:23 PM
visibility 80
ബേസിലിനും ബെസ് റ്റോയ്ക്കും ബി.ജെ.പി യുടെ ആദരം
ചേലക്കര: 37 അടി ആഴമുള്ള കിണറിൽ മുങ്ങി താഴ്ന്ന ഒൻപത് വയസുകാരന്റെ രക്ഷകരായ സഹോദരങ്ങളെ ബി. ജെ.പി ആദരിച്ചു. ചേലക്കര വട്ടുള്ളി നെല്ലിക്കൽ മത്തായിയുടെ മക്കളായ ബേസിലിനെയും , ബെസ്റ്റോ യേയുമാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് വീട്ടിലെത്തി ആദരിച്ചത്. അയൽവാസിയായ കോയിക്ക മാളികയിൽ ബാബുവിന്റെ മകനായ ബസലേലിനെയാണ് സാഹസികമായി രക്ഷപെടുത്തിയത്. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് പി.ആർ. രാജ് കുമാർ, കർഷക മോർച്ച ജില്ല സെക്രട്ടറി രാജേഷ് നമ്പ്യാത്ത്, ഗോപി ചക്കുന്നത്ത്, ജയൻ, പി.എസ്.കണ്ണൻ എന്നിവരും ആദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.