query_builder Fri Dec 4 2020 1:51 PM
visibility 46
മുനവ്വർ അലി തങ്ങൾക്ക് ഒരു തുറന്ന കത്ത്
From ,
ജാതിയേരി
9ആം വാർഡ് വോട്ടർമാർ .
To,
മുനവ്വർ അലി തങ്ങൾ
പാണക്കാട് .
പ്രിയപ്പെട്ട തങ്ങളെ അങ്ങ് വെള്ളിഴായ്ച്ച വൈകുന്നേരം ജാതിയേരിയിൽ വരുന്നുണ്ട് എന്ന വാർത്ത സോഷ്യൽ മീഡിയ വഴി അറിഞ്ഞു .ശരിയാണെന്ന് വിശ്വസിക്കട്ടെ .?അങ്ങ് സാധാരണ ജാതിയേരിയിൽ വരുന്നുണ്ട് എന്ന് അറിയുമ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം ഇവിടുത്തെ മനസ്സകങ്ങളിൽ നുരഞ്ഞു പൊങ്ങാറുണ്ടായിരുന്നു .അങ്ങ് മുൻകാലങ്ങളിൽ വന്ന ജാതിയേരി അല്ല ഇന്ന് നിങ്ങളെ സ്വീകരിക്കാൻ പോകുന്നത് .പാർട്ടിയിലെ അധികാരത്തിന്റെ അപ്പക്കഷ്ണം ദുരുപയോഗം ചെയ്ത് ഇവിടുത്തെ 95%മുസ്ലിം ലീഗ് പ്രവർത്തകരെയും ഒറ്റുകാരും കുലം കുത്തി കളുമായി ചിത്രീകരിച്ഛ് ഗ്രൂപ്പ് മേലാളന്മാരുടെ ഇങ്കിതത്തിന് അനുസരിച്ചു മണ്ഡലത്തിൽ നിന്നും കെട്ടി ഇറക്കിയ ഒരു സ്ഥാനാർത്ഥിക്കുള്ള വോട്ടഭ്യർത്ഥനക്കാണല്ലോ അങ്ങ് വരുന്നത് എന്നറിയുമ്പോൾ വളരെ വിഷമമുണ്ട് .കൂലിയും പബ്ലിസിറ്റിയും ഇല്ലാതെ പാർട്ടിക്ക് വേണ്ടി എല്ലാ മേഖലകളിലും കഠിനാധ്വാനം ചെയ്യുന്ന ,പാർട്ടിക്ക് വേണ്ടി ജീവൻ കൊടുക്കുക പോലും ചെയ്തിട്ടുള്ള ഓരു പ്രദേശമാണ് ഞങ്ങളുടെ ജാതിയേരി ,പാർട്ടി കീഴ്വ വഴക്കം അനുസരിച്ചു വാർഡ് തലത്തിൽ ഭൂരിപക്ഷം കിട്ടിയ ആളെ ഞങ്ങളുടെ സ്ഥാനാർഥി ആക്കി പ്രഖ്യാപിച്ചു എന്നതാണ് ഞങ്ങളുടെ മേൽ ആരോപിക്കുന്ന കുറ്റം .വാർഡ് തലത്തിൽ ഭൂരിപക്ഷം കിട്ടിയ ആളെ മറികടന്ന് മണ്ഡലം നേതാക്കൾ ഇടപെട്ട് അവരുടെ ഗ്രുപ് സമവാക്യത്തിന് അനുയോജ്യനായ (മുൻ ധാരണ പ്രകാരമുള്ള )ഒരു സ്ഥാനാർത്ഥിയെ പിൻ വാതിൽ നിയമനം നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം .വാർഡിലെ വോട്ടർമാരുംഉത്തരവാദപ്പെട്ട അംഗങ്ങളും മേൽ ഘടകങ്ങളുമായി യാതൊരു വിധ ചർച്ചയും കൂടാതെ ഏകപക്ഷീയമായി അവർ ഉദ്ദേശിച്ച രീതിയിൽ പ്രഖ്യാപനം നടത്തി .ഒരു സമവായം എന്ന നിലക്ക് രണ്ട് പേരെയും പിന്മാറ്റി മൂന്നാമതൊരാളെ കൊണ്ട് വന്നാൽ അംഗീകരിക്കാം എന്ന് വരെ ഞങ്ങൾ പറഞ്ഞു നോ ക്കി ,ആരു കേൾക്കാൻ അവർ അവരുടെ തിട്ടൂരം തന്നെ നടപ്പാക്കി .ജില്ലാ നേതൃത്വം ഇടപെടാൻ ശ്രമിച്ചപ്പോൾ ഇവിടെ പ്രശ്നങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ ഞങ്ങൾ തന്നെ പരിഹരിച്ചു കൊള്ളും എന്ന ഒരു മറുപടിയാണ് അവർക്കും കിട്ടിയത് .സൂചികൊണ്ട് എടുക്കേണ്ടതിനെ തൂമ്പാ കൊണ്ട് എടുക്കാൻ പറ്റാത്ത പരുവത്തിലാക്കി .കീഴ്ഘടകത്തിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി വോട്ടർമാർ തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെ മേൽ സസ്പെൻഷൻ നടപടി എടുക്കുകയും ചെയ്തു .പാർട്ടി എടുത്ത നടപടി തെറ്റായ റിപ്പോർട്ടിന്റെ പിൻബലത്തിലാണ് എന്നത് അങ്ങയെ അറിയിക്കൽ ഞങ്ങളുടെ കടമയാണ് .ഞങ്ങൾക്ക് ഇപ്പോൾ ഭീഷണിയാണ് ,മക്കളുടെ കല്യാണം മുടക്കും ,വിദേശത്ത് ജോലി ചെയ്യുന്നവരെ ക്യാൻസൽ അടിച്ചു വിടും കള്ള കേസിൽ കുടുക്കും എന്നൊക്കെയാണ് പറയുന്നത് .പാണക്കാട് നിന്നുള്ള കല്പന എന്ന രീതിയിലാണ് അവർ ഇങ്ങനെ ചെയ്യുന്നത് .എന്നാണ് പറഞ്ഞത് .വാർഡിന് പുറത്തുള്ള ആളുകകളും ചില എമ്പോക്കി നേതാക്കളും മാത്രമാണ് അന്നും ഇന്നും ഔദ്യോഗിക സ്ഥാനാർത്ഥിയെ പിന്തുണക്കുന്നുള്ളൂ .വാർഡിലെ വോട്ടർമാരിൽ ബഹുഭൂരിഭാഗവും ഗ്രൂപ്പിനധീതമായി നിൽക്കുന്ന പല മുതിർന്ന നേതാക്കളും (പേര് പരാമർശിക്കുന്നില്ല )ഇപ്പോഴും സാങ്കേതികമായി സസ്പെൻഷൻ നേരിട്ട സ്ഥാനാർത്ഥിയുടെ പിന്നിൽ അടിയുറച്ചു നിൽക്കുകയാണ് .ഞങ്ങൾ ഈ പറയുന്നത് സത്യമാണെന്ന് തിരിച്ചറിയണമെങ്കിൽ അങ്ങ് പ്രസംഗിക്കാൻ എഴുന്നേറ്റാൽ ഒരു കാര്യം ചെയ്യണം ,ഈ കൂടിയ ആളുകളിൽ 9ആം വാർഡിലെ വോട്ടർമാർ ഒന്ന് കൈ പോക്ക് എന്ന് മാത്രം സദസ്സിനോട് ഒന്ന് കല്പിച്ചാൽ മതി .പിന്നെ കാര്യങ്ങൾ അങ്ങേയ്ക്ക് മനസ്സിലായിക്കൊള്ളും .ഈ ഒരു ജന സപ്പോർട്ട് മാത്രമേ അങ്ങേയ്ക്ക് മുന്നിൽ തെളിവായി ഹാജരാക്കാൻ ഞങ്ങളുടെ കയ്യിൽ ഉള്ളൂ .ഞങ്ങൾ പറയുന്നത് കളവാണെന്ന് ബോധ്യമായാൽ 1000ത്തോളം വരുന്ന ലീഗ് പ്രവർത്തകരുടെ മേൽ അങ്ങേയ്ക്ക് ഇഷ്ടമുള്ള നടപടി എടുക്കാം അത് സ്വീകരിക്കാൻ ഞങ്ങൾ ഒന്നടങ്കം തയ്യാറാണെന്ന് അങ്ങയെ ഈ കാത്തു മുഖേന അറിയിക്കുന്നു .
എന്ന്
വിശ്വസ്തതയോടെ
വോട്ടർമാർ (വാർഡ് നമ്പർ9)
ജാതിയേരി