query_builder Fri Dec 4 2020 2:05 PM
visibility 11
ഒറ്റപ്പാലം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റപ്പാലം നഗരസഭ സ്ഥാനാർത്ഥികളുടെ പര്യടനം നടന്നു.നഗരസഭയിലെ 36 വാർഡുകളിലെയും എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പര്യടന പരിപാടി പാലപ്പുറം ചിനക്കത്തൂർ കാവിൽ നിന്നും ആരംഭിച്ചു.രാവിലെ ഏഴ് മണിക്കു ആരംഭിച്ച പര്യടന പരിപാടിവരോട് അത്താണിയിൽ വൈകിട്ട് അഞ്ചിനു സമാപിച്ചു.വിവിധ പ്രദേശങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സി പി എം ഏരിയ കമ്മിറ്റി അംഗം സി.വിജയൻ, നഗരസഭ മുൻ വൈസ് ചെയർപേഴ്‌സൺ കെ. രത്നമ്മ, ഇ.രാമചന്ദ്രൻ, ശ്രീകുമാർ, സുബ്രഹ്മണ്യൻ (സിപിഐഎംഎൽ ),
കാസിം(സി പി ഐ), ഇബ്രാഹിം ( സി പി ഐ)
തുടങ്ങിയവർ നേതൃത്വം നൽകി.