query_builder Fri Dec 4 2020 2:09 PM
visibility 429

ഒറ്റപ്പാലം: പോലീസ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ദമ്പതികൾക്കു പരുക്ക്. ഒറ്റപ്പാലം പാലപ്പുറം ഭാഗത്ത് രാവിലെയാണ്സംഭവം.
ലക്കടിയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിർ ദിശയിൽ വന്ന പോലീസ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം.ഓട്ടോ ഓടിച്ചിരുന്ന പാലപ്പുറം കിഴക്കേത്തറ വീട്ടിൽ സോമസുന്ദരൻ (44), ഭാര്യ ശോഭ (33) എന്നിവർക്കാണ് പരുക്ക്. പരുക്കേറ്റ ഇരുവരേയും താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. ഓട്ടോ ഡ്രൈവരുടെ പരാതിയിൽ പോലീസ് കേസെടുത്തു.