query_builder Fri Dec 4 2020 2:25 PM
visibility 43
ചെറുതോണി:എം പി ഡീൻ കുര്യാക്കോസ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം കൊലുമ്പൻ കോളനിയിലെത്തി.കോളനിയിൽ എത്തിയ എം പിയെ ഊരുമൂപ്പനും കൊലുമ്പന്റെ കൊച്ചു മകനുമായ കാണി തേനൻ ഭാസ്കരൻ സ്വീകരിച്ചു.
കൊലുമ്പൻ കോളനി ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡിലെ സ്ഥാനാർത്ഥി പി ആർ രമേശ് കുമാറിനായി എംപി നിരവധി വീടുകളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയായ കൊലുമ്പന്റെ പിൻതലമുറക്കാർ ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് കൊലുമ്പൻ കോളനിയിൽ താമസിക്കുന്നത്.
കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് റോയി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പൈനാവ് ഡിവിഷൻ സ്ഥാനാർഥി എംഡി അർജുനൻ, കോൺഗ്രസ് നേതാക്കന്മാരായ അനിൽ ആനിക്കനാട്ട്, സിപി സലീം, ടിൻറു സുഭാഷ് തുടങ്ങിയവരും എം പി യോടൊപ്പം ഉണ്ടായിരുന്നു.