query_builder Fri Dec 4 2020 2:43 PM
visibility 134
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 53 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ വാർഡ് 21 ൽ ഒരു വീട്ടിൽ നിന്നായി 12 കാരനും 10 വയസ്സുകാരിക്കും വാർഡ് 31 ൽ 75 കാരനും 7 വയസ്സുകാരനും ഒരു വീട്ടിൽ നിന്നായി 31 കാരിക്കും രണ്ട് മക്കൾക്കും വാർഡ് 37 ൽ 28 കാരനായ എഞ്ചിനീയർക്കും വാർഡ് 40 ൽ 25 കാരിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1141 ആയി. ഇതിൽ 94 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.
ആളൂർ പഞ്ചായത്തിൽ ഇന്ന് 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 89 പേർക്കായി നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 30 പേർക്ക് സ്ഥിരീകരിച്ചത്. വാർഡ് 1 ൽ 34 കാരനും 4 ൽ 36 കാരിക്കും 5 ൽ 18 കാരനും 7 ൽ 69 കാരിക്കും 8 ൽ ഒരു വീട്ടിൽ നിന്നായി 77 കാരിക്കും 47 വയസ്സുള്ള മകൾക്കും 8 വയസ്സുകാരിയായ പേരക്കുട്ടിക്കും വാർഡ് 8 ൽ തന്നെ 37 കാരനും 29 കാരനും 10 വയസ്സുകാരനും 11 ൽ 61 കാരനും വാർഡ് 14 ൽ 48 കാരനായ എക്സൈസ് ഉദ്യോഗസ്ഥനും 47 കാരനും 23 കാരനും ഒരു വീട്ടിൽ നിന്നായി 74 കാരനും 34 കാരിയായ മകൾക്കും 15 കാരനായ പേരക്കുട്ടിക്കും വർഡ് 15 ൽ 40 കാരിക്കും 33 കാരനും വാർഡ് 16 ൽ 48 കാരിക്കും 52 കാരനും ഒരു വീട്ടിൽ നിന്നായി 60 കാരിക്കും 29 കാരിയായ മകൾക്കും 3 വയസ്സുള്ള പേരക്കുട്ടിക്കും 51 വയസ്സുള്ള ഭർത്യസഹോദരനും വാർഡ് 17 ൽ 20 കാരനും 30 കാരനും 18 ൽ 65 കാരിക്കും 19 ൽ 53 ഉം 29 ഉം പ്രായമുള്ള സ്ത്രീകൾക്കും വാർഡ് 21 ൽ 21 കാരനും 19 കാരനും 41 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പടിയൂർ പഞ്ചായത്തിൽ വാർഡ് 14 ൽ 20 കാരിക്കും മുരിയാട് പഞ്ചായത്തിൽ വാർഡ് 14 ൽ 24 കാരിക്കും 17 ൽ 63 കാരിക്കും പൂമംഗലം പഞ്ചായത്തിൽ വാർഡ് 3 ൽ 45 കാരിക്കും 72 കാരനായ ലോട്ടറി വില്പനക്കാരനും വാർഡ് 13 ൽ 47 കാരിക്കും കാട്ടൂർ പഞ്ചായത്തിൽ വാർഡ് 4 ൽ 32 കാരനും 12 ൽ 40 കാരിക്കും 78 കാരനും 72 കാരിക്കും കാറളം പഞ്ചായത്തിൽ വാർഡ് 12 ൽ 46 കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.