query_builder Fri Dec 4 2020 2:43 PM
visibility 329
മൂന്നാര്‍ മേഖലയിലും കാട്ടാനകളുടെ സാന്നിധ്യം പതിവ് സംഭവമായിട്ടുണ്ട്

അടിമാലി: മാങ്കുളവും മൂന്നാറുമടക്കമുള്ള ഹൈറേഞ്ച് മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതി മുട്ടി കര്‍ഷകര്‍.ജനവാസമേഖലകളില്‍ സ്വരൈ്യവിഹാരം നടത്തുന്ന കാട്ടനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്.വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മാങ്കുളം പഞ്ചായത്തിലെ പാമ്പുംകയമടക്കമുള്ള ജനവാസമേഖലകളില്‍ ഇറങ്ങിയ കാട്ടാനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക നാശം വിതച്ചിരുന്നു.തെങ്ങും കമുകുമടക്കം കൃഷിദേഹങ്ങള്‍ തിന്നു നശിപ്പിച്ചു.പഞ്ചായത്തിലെ തന്നെ താളുംകണ്ടം ഭാഗത്തും കാട്ടാനകളുടെ ശല്യമുണ്ട്.ഇവിടെയും കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.മൂന്നാര്‍ മേഖലയിലും കാട്ടാനകളുടെ സാന്നിധ്യം പതിവ് സംഭവമായിട്ടുണ്ട്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ ടൗണില്‍ കാട്ടാനയിറങ്ങിയത് ആശങ്കക്കും പ്രതിഷേധത്തിനും ഇടവരുത്തിയിരുന്നു.ആനയിറങ്കല്‍മേഖലയിലും കാട്ടാനശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.ഇവിടെ കാടിറങ്ങിയ ഒറ്റയാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപകനാശമാണ് വരുത്തിയിട്ടുള്ളത്.ദിവസംതോറും കാട്ടാനശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്ന ആവശ്യം കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കൃഷിദേഹണ്ഡങ്ങള്‍ കൂടി കാട്ടാനകൂടി നശിപ്പിച്ചാല്‍ കാര്യങ്ങള്‍ മുമ്പോട്ട് പോകില്ലെന്ന് കര്‍ഷകര്‍ പറയുന്നു.വേനല്‍കനക്കും മുമ്പെ കാട്ടാനശല്യം രൂക്ഷമായതും കര്‍ഷകരില്‍ ആശങ്കജനിപ്പിക്കുന്നുണ്ട്.വരുംമാസങ്ങളില്‍ തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ കൂടുതലായി ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ അത് കര്‍ഷകര്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തും.