query_builder Fri Dec 4 2020 3:19 PM
visibility 411
എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം അഴിമതി മാത്രം,, പ്രതിപക്ഷ നേതാവ്,
എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം അഴിമതി മാത്രമാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .തേവലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ അഴിമതി നടത്തിയതുവഴി കോടികളുടെ വരുമാനം മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ഉണ്ടായി. വികസനത്തിൻ്റെ പേരിൽ കോടികളുടെ കടബാധ്യത എൽഡിഎഫ് സർക്കാർ വരുത്തിയിരിക്കുന്നു. അഴിമതിയും കൊളളയും കൊണ്ട് നിറഞ്ഞ ഒരു സർക്കാരായി മാറി. ഓരോ ദിവസവും സർക്കാരിൻ്റെ പ്രതിച്ഛായ വികൃതമായി വരികയാണ്. ഏറ്റവും കൂടുതൽ കടമെടുത്തിട്ടുള്ളത് ഈ സർക്കാർ ആണ്. എല്ലാം ശരിയാക്കാൻ വന്നവർ കേരളത്തെ ശരിയാക്കി. ആയിരം രൂപയുടെ കിറ്റ് തരുമെന്ന് പറഞ്ഞു എന്നാൽ 500 രൂപയുടെ പോലും ഇല്ല .ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി വരികയാണ്. അടുത്ത ഭരണം യുഡിഎഫിൻ്റേതാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഓരോ അഴിമതിയും പുറത്ത് കൊണ്ട് വരുമെന്നും കുറ്റക്കാർക്കെതിരെ നടപടിയും ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചടങ്ങിൽ യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ഷിബു ബേബി ജോൺ ,കെ .സുരേഷ് ബാബു ,ബിന്ദു കൃഷ്ണ ,അഡ്വ. പി. ജർമ്മിയാസ് ,കെ.സി.രാജൻ ,കോഞ്ചേരി ഷംസുദീൻ ,മുല്ലശേരി ഗോപൻ ,ജസ്റ്റിൻ ജോൺ ,സലാവുദ്ദീൻ ,മോഹൻകുമാർ ,ജയിൻ ആൻസ് ,ദിനകർ കോട്ടകുഴി ,ദിവാകരൻ പിള്ള ,കാഞ്ഞിരവിള ഷാജഹാൻ ,തുടങ്ങിയവർ പ്രസംഗിച്ചു. തേവലക്കര ഡിവിഷനിലെ ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.