query_builder Fri Dec 4 2020 3:26 PM
visibility 435
യുഡിഎഫ് അധികാരത്തിലെത്തിയാൽ മൽസ്യതൊഴിലാളി ഓർഡിനൻസ് പിൻവലിക്കും കെ.സി വേണുഗോപാൽ എം.പി
കരുനാഗപ്പള്ളി:
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മൽസ്യതൊഴിലാളി ഓർഡിനൻസ് പിൻവലിക്കുമെന്ന് കെ.സി വേണുഗോപാൽ എം.പി,, യു.ഡി.എഫ് ആലപ്പാട് മണ്ഡലം കമ്മിറ്റി ചെറിയഴീക്കലിൽ നടത്തിയ കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു.കെ.സി വേണുഗോപാൽ. ആലപ്പാട് പഞ്ചായത്തിൽ യു.ഡി.എഫ് അധികാരത്തിൽ ഇരുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വികസനം സാദ്ധ്യമാക്കാൻ കഴിഞ്ഞത്. ആ കാലഘട്ടത്തിലാണ് താൻ മുൻകൈയെടുത്ത് പല പദ്ധതികളും ഇവിടെയെത്തിച്ചത്.എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം മറിച്ചായിരുന്നു അനുഭവം താൻ മുൻകൈ എടുത്തു കൊണ്ടുവന്ന സമ്പൂർണ്ണ പുലിമുട്ട് പദ്ധതി, അഴീക്കൽ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ, ചെറിയഴീക്കൽ എൽ.പി.എസ് കുറ്റിയിടത്ത് പുരയിടം കായൽത്തീര റോഡ് തുടങ്ങിയ പദ്ധതികൾ അട്ടിമറിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.CRZ നിയമത്തിൻ്റെ പേരിൽ പാവപ്പെട്ട മൽസ്യതൊഴിലാളികളെ വട്ടം കറക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. സജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ,കെ .
സിസിലി ആർ.ഓമന ദാസ്, കാർത്തിക് ശശി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യുഡിഎഫ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ പ്രകടന പത്രിക കെ.സി വേണു ഗോപാൽ പുറത്തിറക്കി,,