query_builder Fri Dec 4 2020 4:03 PM
visibility 276
അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളിലേക്കുള്ള മെഷീനുകളുടെ കമ്മീഷനിംഗ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലായിരുന്നു ഒരുക്കിയിരുന്നത്

അടിമാലി: തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളുട ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് നടന്നു.തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലേക്കാവശ്യമായ മെഷിനുകളുടെ കമ്മീഷനീംഗ് മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലേത് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് എസിലുമായിരുന്നു ക്രമീകരിച്ചിരുന്നത്.അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളിലേക്കുള്ള മെഷീനുകളുടെ കമ്മീഷനിംഗ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലായിരുന്നു ഒരുക്കിയിരുന്നത്. അടിമാലി ബ്ലോക്ക്തല മാസ്റ്റര്‍ ട്രെയിനര്‍ റോണി ജോസ് കമ്മീഷനിംഗ് ജോലികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും വിവരങ്ങളും നല്‍കിയശേഷമായിരുന്നു മെഷീനുകളുടെ കമ്മീഷനിംഗ് നടത്തിയത്.