query_builder Fri Dec 4 2020 4:11 PM
visibility 278
കാടുകുറ്റി. സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയിലെ തിരുന്നാള്‍ ഇന്നും നാളെയും. കൊടിയേറ്റം വികാരി ഫാ.ജോയ് കല്ലറയ്ക്കല്‍ നിര്‍വഹിച്ചു. ഇന്ന് വൈകിട്ട് 5.30നു പ്രസുദേന്തി വാഴ്ച, കുര്‍ബാന, വചന പ്രഘോഷണം എന്നിവ നടക്കും. നാളെ രാവിലെ 5.30നു കൂടു തുറക്കല്‍, പ്രദക്ഷിണം, കുര്‍ബാന. 9.30നു നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്കു കോട്ടപ്പുറം രൂപത വികാരി ജനറല്‍ ഫാ.ആന്റണി കുരിശിങ്കല്‍ കാര്‍മ്മികത്വം വഹിക്കും. ഫാ.റോക്കി റോബിന്‍ കളത്തില്‍ വചനപ്രഘോഷണം നയിക്കും. തുടര്‍ന്ന് പാളയംപറമ്പ്, മാരാംകുഴി വഴി ഗുരുതിപ്പാലയിലേക്കുള്ള പ്രദക്ഷിണം. 3നു കാടുകുറ്റി മേഖലയിലേക്കുള്ള പ്രദക്ഷിണം. എട്ടാമിടം 12നും, 13നും. 19ന് പതിനഞ്ചാമിടം. ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിയ്ക്കുന്നതിന്റെ ഭാഗമായി പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ചിരിക്കുകയാണ്. ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുമെന്നും വികാരി ഫാ.ജോയ് കല്ലറയ്ക്കല്‍, ഗോഡ് വിന്‍ സിമേതി, ആന്റണി സിമേതി എന്നിവര്‍ അറിയിച്ചു.