query_builder Fri Dec 4 2020 5:02 PM
visibility 317
ചേലക്കര ഓർത്തഡോക്സ് പള്ളി പെരുന്നാൾ സമാപിച്ചു.
ചേലക്കര: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി പെരുന്നാൾ ഭക്തി സാന്ദ്രമായി. പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, മൂന്നാം മണി നമസ്കാരം എന്നിവ ഉണ്ടായിരുന്നു.ഫാദർ കെ.പി. ഐസക്ക് കോർ എപ്പിസ്ക്കോപ്പയുടെ മുഖ്യ കാർമ്മികത്ത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രദക്ഷിണത്തിന് ശേഷം ആശീർവാദത്തോടെയാണ് പെരുന്നാൾ ചടങ്ങുകൾ സമാപിച്ചത്. ഫാദർ .ജോയ് പുലിക്കോട്ടിൽ, ഫാദർ .തോമസ് ചാണ്ടി, ഫാദർ.ജോസഫ് മാത്യൂ എന്നിവർ സഹകാർമ്മികത്വം വഹിച്ചു .