query_builder Fri Dec 4 2020 5:12 PM
visibility 277
രണ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി ഇന്ത്യയെ പണയം വെക്കുകയാണ് മോദി സര്‍ക്കാർ
ശ്രേയാംസ് കുമാർ.
വടകര: രണ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി ഇന്ത്യയെ പണയം വെക്കുകയാണ് മോദി സര്‍ക്കാറെന്നും പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലക്കുകയാണെന്നും, ബി.ജെ.പിക്ക് വളരാന്‍ വഴിയൊരുക്കുന്ന ഏജന്‍സിയായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാറിയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് വളരാന്‍ വഴിയൊരുക്കുന്ന ഏജന്‍സിയായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാറിയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആശ്രയമാണെന്നും കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ മനുഷ്യനും മറ്റു ജീവികള്‍ക്കും പട്ടിണിക്കിടാതെ അന്നവും ശുശ്രൂഷയും നല്‍കിയ ഗവണ്‍മെന്റാണ് കേരളത്തിലെ പിണറായി സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പ്രകടനപത്രിക പ്രകാശനം നിര്‍വ്വഹിച്ചു. എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട്‌റ മനയത്ത്ത്ത്ചന്ദ്രന്‍, പറമ്പത്ത്ബു ബാബു, വി ദിനേശന്‍, വി.സത്യനാഥന്‍, ഇ ശ്രീധരന്‍, മുബാസ്‌കല്ലേരി, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, നിഷ പുത്തമ്പുരയില്‍, എന്‍.എം.വിമല എന്നിവര്‍ സംസാരിച്ചു.