query_builder Fri Dec 4 2020 5:12 PM
visibility 286
നെടുങ്കണ്ടം. ഇടുക്കി ജില്ലാ പഞ്ചായത്ത് പമ്പാടുപാറ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ജോയി തോമസിന്റെ പര്യടന പരിപാടി തൂക്കുപാലത്ത് കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉത്ഘാടനം ചെയ്തു.
നാടിന്റെ വികസനത്തിന് യൂഡിഎഫ് വിജയിക്കണമെന്ന് തോമസ് രാജൻ പറഞ്ഞു. ബാലഗ്രാം, പനയ്ക്കൽ സിറ്റി, നിർമലാപുരം, അന്യാർതോളു, അല്ലിയാർ, കുമരകംമെട്ട്, ഉദയപുരം, തേഡ്ക്യാമ്പ്, നീരേറ്റുപുരം, ശാന്തിപുരം, കരുണാപുരം, തണ്ണിപ്പാറ, കട്ടേക്കാനം, ഇടത്തറമുക്ക്, കുരുവികാനം, എന്നിവടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ബാലൻപിള്ളസിറ്റിയിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.റ്റി.മൈക്കിൾ ഉത്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി അഡ്വ.എം.എൻ.ഗോപി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ, ഷാജി പുള്ളോളിൽ, ഷൈജൻ ജോർജ്ജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.