query_builder Fri Dec 4 2020 11:55 PM
visibility 297

കുടമാളൂർ. ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത വീട്ടമ്മ റോഡിലേയ്ക് തെറിച്ചു വീണു മരിച്ചു. കുടമാളൂർ തുണ്ടിപ്പറമ്പിൽ പരേതനായ ജോസഫ് തോമസിൻ്റെ ഭാര്യ ഷൈനി തോമസ് (58) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ കുടമാളൂർ പള്ളിയിൽ പോയി തിരിച്ച് വീട്ടിലേയ്ക്കു വരുമ്പോൾ അമ്പാടി അപകട വളവിലാണ് അപകടമുണ്ടായത്. മകൻ ഓടിച്ചിരുന്ന ബൈക്ക് വഴിയിലെ കുഴിയിൽ വീണതിനെ തുടർന്ന് ഷൈനി റോഡിലേയ്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷൈനിയെ ഉടൻ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. മേൽ നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്നു രാവിലെ 11-ന് കുടമാളൂർ സെൻ്റ് മേരീസ് ഫെറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ ഡാനി (ആസ്ട്രേലിയ) ഡോണി, ഡിനു. മരുമക്കൾ ടിനു(കോതമംഗലം), അഞ്ജു (കുടമാളൂർ)