query_builder Sat Dec 5 2020 2:54 AM
visibility 276
പരിശോധനയിൽ 360 പേർ പങ്കെടുത്തു

അടിമാലി: ആനച്ചാൽ ടൗണിൽ നടത്തിയ ആൻറിജൻ കോവിഡ് പരിശോധനയിൽ ഇരുപതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും വെള്ളത്തൂവൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ 360 പേർ പങ്കെടുത്തു.ഇരുപത് പേർ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസങ്ങളിൽ ആനച്ചാൽ ടൗണിൽ കുഴഞ്ഞുവീണു മരിച്ച രണ്ടുപേർക്കും കോവിഡ് സ്ഥിർീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ടൗണിലുള്ള ഇരുപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആനച്ചാൽ നിവാസികൾക്ക് ആശങ്കയേറി.