query_builder Sat Dec 5 2020 3:00 AM
visibility 278

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പര്യടനം നടത്തുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ 9 ബുധനാഴ്ച രാവിലെ 10ന് തലശ്ശേരി, 11ന് ചക്കരക്കല്‍, ഉച്ചക്ക് 2ന് മയ്യില്‍, 3ന് കൊളച്ചേരി, 4ന് അഴീക്കോട്, 5ന് കണ്ണൂര്‍ എന്നിവിടങ്ങളിലും 11 വെള്ളിയാഴ്ച രാവിലെ 9ന് പാനൂര്‍, 09.00, 11ന് കൂത്തുപറമ്പ്, ഉച്ചയ്ക്ക് 2ന് ചാവശ്ശേരി, 3ന് ഉളിക്കല്‍, 4ന് ശ്രീകണ്ഠാപുരം, 5ന് തളിപ്പറമ്പ്, 6ന് പയ്യന്നൂര്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ 10 വ്യാഴാഴ്ച രാവിലെ 10ന് പയ്യന്നൂര്‍, 11ന് പരിയാരം, ഉച്ചക്ക് 12ന് ചുഴലി, 3ന് കാക്കയങ്ങാട്, 4ന് ചാലോട്, 5ന് കണ്ണൂര്‍ ചേമ്പര്‍ ഹാള്‍ എന്നിവിടങ്ങളിലും യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസ്സന്‍ 10 വ്യാഴാഴ്ച രാവിലെ 10ന് തോട്ടട, 11ന് കാടാച്ചിറ, ഉച്ചക്ക് 12ന് മമ്പറം, 2ന് നീര്‍വ്വേലി, 3ന് തില്ലങ്കേരി/ശിവപുരം, 4ന് ഇരിക്കൂര്‍, 5ന് കുറുമാത്തൂര്‍, 6ന് മാതമംഗലത്തും പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 11 വെള്ളിയാഴ്ച രാവിലെ 10.30ന് തലശ്ശേരി, 11.30ന് ധര്‍മ്മടം, ഉച്ചക്ക് 12.30ന് പ്രസ്സ് മീറ്റ്, കണ്ണൂര്‍, 2ന് പള്ളിക്കുന്ന്/പുഴാതി മേഖല, 3ന് ആന്തൂര്‍, 4ന് ചെറുകുന്ന്, 5ന് പഴയങ്ങാടി, 6ന് പയ്യന്നൂര്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും....