query_builder Sat Dec 5 2020 3:15 AM
visibility 176
മണ്ണാർക്കാട്:അലനല്ലൂർ
പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ
മാളിക്കുന്ന് ഭാഗത്ത്
ആരോഗ്യ ഉപകേന്ദ്രം തുടങ്ങണം.
നിലവിൽ രോഗികളായ ആളുകൾക്ക് അലനല്ലൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ എത്തേണ്ട അവസ്ഥയാണ്. മാളിക്കുന്ന് ഭാഗത്ത് ആരോഗ്യ ഉപകേന്ദ്രം ആരംഭിച്ചാൽ തിരുവിഴാംകുന്ന്, മാളിക്കുന്ന്, കൊന്നാരം, നാലീരിക്കുന്ന് തുടങ്ങി
പ്രദേശത്തിലെ നിരവധി ആളുകൾക്ക് ഏറെ ഉപകാരപ്രദമാകും.
മാസത്തിൽ രണ്ടു തവണയെങ്കിലും ഡോക്ടറുടെ സേവനവും ഉണ്ടാക്കാനുള്ള നടപടിയും സ്വീകരിക്കണം.
- ഫിറോസ് ബാബു ചെട്ടിയാം പറമ്പിൽ മാളിക്കുന്ന് തിരുവിഴാംകുന്ന്