query_builder Sat Dec 5 2020 4:17 AM
visibility 283
സുൽത്താൻ ബത്തേരി: ആർഐ ബി കെ വയനാടും സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ് എൻ സി സി യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ലെഫ്.ഡോ. പ്രമോദ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് എൻസിസി കേഡറ്റുകളും അധ്യാപകരുമടക്കം 50 പേർ രക്തം ദാനം ചെയ്തു. തുടർച്ചയായ മൂന്നാം വർഷമാണ് രക്ത ദാനം ജീവദാനം എന്ന സന്ദേശം ഉയർത്തി സെൻ്റ് മേരീസ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന് കോളേജ് പ്രിൻസിപ്പാൾ ഡോ.ശാന്തി ജോർജ്, ഡോ. സുവർണ്ണ, രമ്യ, നസീമ, ജസീന, ബീന, അബി, സുനിത, ആർഐബികെ ഭാരവാഹികളായ റഫീഖ്, പ്രവീൺ, നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.