query_builder Sat Dec 5 2020 5:32 AM
visibility 218
യു ഡി.എഫ് സ്ഥാനാർത്ഥി ടി. നിർമ്മലയുടെ പര്യടനം പാഞ്ഞാളിൽ നടന്നു
ചേലക്കര:ചേലക്കര ഡിവിഷനിൽ നിന്ന് തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ടി. നിർമ്മലയുടെ തെരഞ്ഞെടുപ്പ് പര്യടനം പാഞ്ഞാൾ പഞ്ചായത്തിൽ നടന്നു. കിള്ളിമംഗലം ഉദു വടിയിൽ നിന്ന് ആരംഭിച്ച കിള്ളിമംഗലം പള്ളിപ്പടിയിൽ അവസാനിച്ചു. യുഡിഎഫിന്റെ നേതാക്കളായ പി എം അമീർ, ജോണി മണിച്ചിറ, സിപി ഗോവിന്ദൻകുട്ടി, എം ബി.ഗിരിജാവല്ലഭൻ, ടി എ.രാധാകൃഷ്ണൻ, പി ടി. ജയ്സൺ, പാഞ്ഞാൾ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ബ്ലോക്ക് സ്ഥാനാർത്ഥി ബാദുഷ, കെ കെ.ഫസലു, പി പി. അബ്ദുറഹ്മാൻ, കെ സി. ശിവദാസൻ, കെ യു.ആരിഫ, അഡ്വക്കേറ്റ് കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.