query_builder Sat Dec 5 2020 7:32 AM
visibility 178

ഒറ്റപ്പാലം: മുളത്തൂരിൽ 50 ഏക്കർ നെൽകൃഷി ഉണക്കു ഭീഷണിയിൽ. കനാൽവെള്ളമില്ലാത്തതാണു കാരണം. മഴയെ ആശ്രയിച്ച് നെൽക്കൃഷി ചെയ്യുന്ന കർഷകരാണു
മുളഞ്ഞൂർ പാടശേഖര സമിതി. തുലാമഴ ലഭിക്കാതിരുന്നതും, മലമ്പുഴ കനാൽവെള്ളമില്ലാത്തും
കർഷകരിൽ ആശങ്കക്കു കാരണമായി. മുളഞ്ഞൂർ പാടശേഖസമിതിയിലെ 40 ഏക്കർ, വെൺമരം സമിതിയിലെപത്ത് ഏക്കർകട്ട വിണ്ടു കിടക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ വെള്ളം ലഭ്യമായിലെങ്കിൽ വിള പൂർണ്ണമായും ഉണങ്ങുമെന്നു പാട ശേഖരസമിതി സെക്രട്ടറിമാരായ ടി.നാരായണൻ, ഐ ബാലഗോപാലൻ എന്നിവർ പറഞ്ഞു.