query_builder Sat Dec 5 2020 8:12 AM
visibility 178

ഒറ്റപ്പാലം: ലക്കിടി പേരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിനു സമീപത്തെ
മലമ്പുഴ കനാലിൽ മാലിന്യം നിക്ഷേപം രൂക്ഷമാകുന്നു. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അഴുകിയ മാലിന്യങ്ങളും കനാലിലേക്ക് വലിച്ചെറിയുന്നതാണു കാരണം. ഇതു വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. മലമ്പുഴ കനാൽവെള്ളം ആശ്രയിച്ചാണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. കനാലിലൂടെ ഒഴുകി എത്തുന്ന മാലിന്യം കർഷകർക്കു വെല്ലുവിളിയായി മാറുന്നു. പഞ്ചായത്തിലെ അമ്പല പാടം, പുത്തിരി പാടം പാടശഖര സമിതിയിലേക്കു വെള്ളം ഒഴുകുന്ന കനാലിലാണു മാലിന്യം രൂക്ഷമായിരിക്കുന്നത്. കനാലിലെ അവശിഷ്ടങ്ങൾ കരയിലേക്കു മാറ്റുന്നത് പരിസരവാസികൾക്കും ദുരിതമായി മാറുന്നു.