query_builder Sat Dec 5 2020 8:26 AM
visibility 254

കേരളത്തിലെ ഭരണത്തെയും, ഭരണ പ്രതിപക്ഷത്തെയും വോട്ടർമാർ അറബിക്കടലിലെറിയുമെന്ന് രാജ്യസഭ എം പി സുരേഷ് ഗോപി പറഞ്ഞു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പിൽ എൻ ഡി എ നിർത്തിയിരിക്കുന്നത് സ്ഥാനാർത്ഥികളെയല്ല, മറിച്ച് ശത്രു നിഗ്രഹത്തിനുള്ള പോരാളികളെയാണ്. ചങ്ക് അഞ്ചും, പത്തും ഉണ്ടായിട്ട് കാര്യമില്ല, കാര്യങ്ങൾ ചെയ്യാനുള്ള ചങ്കൂറ്റം വേണമെന്നും അദ്ദേഹം പരിഹസിച്ചു, കേരള ജനത കൈയ്യിൽ വന്ന അവസരം ബുദ്ധിപരമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ വിനയകുമാർ അധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ,.ജനറൽ സെക്രട്ടറി എസ്.രാജു, പി.ജി രവീന്ദ്രൻ, ഐ. എൻ രാജേഷ്, മോഹനൻ പോട്ടോർ, ഗിരീഷ് കുമാർ, പി.ജി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.