query_builder Sat Dec 5 2020 8:41 AM
visibility 174
'കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ അഭിമുഖികരിക്കാൻ ഭയമാണെന്ന് കെ.സുധാകരൻ എംപി.ആ ജാള്യം കാരണമാണ് അദ്ദേഹം പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. നാലര വർഷം കേരളം ഭരിച്ചിട്ടും അഴിമതി അല്ലാതെ വികസനത്തെ കുറിച്ച് ഒരക്ഷരം പറയാൻ ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎമ്മിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാണാൻ സാധിക്കാത്തതെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.