query_builder Sat Dec 5 2020 9:47 AM
visibility 184
കാസർകോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഞായറാഴ്ച (ഡിസംബർ ആറ്) കാസർകോട് വിവിധ ഇടങ്ങളിലെ പരിപാടികളിൽ സംബന്ധിക്കും. രാവിലെ കാസർകോട് എത്തുന്ന മന്ത്രി 11:30 നു കാഞ്ഞങ്ങാട് കല്യാൺ റോഡിൽ സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ദേലംപാടി പഞ്ചായത്തിലെ നെറ്റിപ്പടുപ്പിൽ കുടുംബ സംഗമത്തിലും നാല് മണിക്ക് പൈവളിഗെ കായർക്കട്ട സ്ഥാനാർത്ഥി സംഗമത്തിലും പങ്കെടുക്കും. ആറിന് മീഞ്ച ചിഗ്രുപാടെ യിൽ കുടുംബയോഗത്തിലും പങ്കെടുക്കും.