query_builder Sat Dec 5 2020 10:04 AM
visibility 173
ആലപ്പുഴ : കേരളത്തിൽ യുഡിഎഫ് പ്രതിരോധത്തിലല്ലെന്നും തിരഞ്ഞെടുപ്പിനെ ഐക്യ ജനാതിപത്യ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ബാർക്കോഴയും ഇബ്രാഹിംകുഞ്ഞും എം സി കമറുദ്ദീനും ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ട കേസ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ നാലര വർഷക്കാലം ഈ സർക്കാർ നടത്തിയ അന്വേഷണത്തെ ആ രീതിയിലാണ് കാണുന്നത്. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് ചെയ്യുന്ന പലരും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഇ.ഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണോ എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പറയാം. റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് എങ്ങനെയാണ് ഇതുസംബന്ധിച്ച് പറയുകയെന്നും വേണുഗോപാൽ ചോദിച്ചു. അത് തന്നെയാണ് മുഖ്യമന്ത്രിയുടെയും നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.