query_builder Sat Dec 5 2020 10:46 AM
visibility 179
സുൽത്താൻ ബത്തേരി: വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. സുൽ്ത്താൻ ബ്‌ത്തേരി എക്‌സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ വാകേരി വട്ടത്താനി ഐശ്വര്യ കോളനി റോഡിന് സമീപത്തെ റബർതോട്ടത്തിലെ കാട്ടിൽ ഒളിപ്പിച്ച നിലയിൽ ചാരായം വാറ്റാനായി തയ്യാറാക്കിയ 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പി്ച്ചു. സംഭവത്തിൽ അബ്കാരി കേസും റജിസ്റ്റർ ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ എൻ രാധാകൃഷ്ണൻ, പി ഷാജി, കെ ജി ശശികുമാർ,സിഇഒമാരായപി ആർ വിനോദ്,മനോജ്കുമാർ,പി കെ ജ്യോതിസ്, മാത്യു, ഡ്രൈവർ അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്. തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, ന്യൂഇയർ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യത്തിൻ്റെ ഉൽപാദനവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്.