query_builder Sat Dec 5 2020 10:51 AM
visibility 198
കഴിഞ്ഞ ദിവസം കണ്ടെയ്നര്‍ ലോറി ഇവിടെ മറിഞ്ഞിരുന്നു.
വളാഞ്ചേരി:ദേശീയപാത വട്ടപ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പാണ്ഡ്യനാണ് കൊക്കയിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തില്‍ പാണ്ഡ്യന് നിസാര പരിക്കുകള്‍ പറ്റി.ദേശീയ പാത 66 ല്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കാസര്‍ക്കോഡ് ഭാഗത്ത് നിന്ന് ചുകപ്പ് മണ്ണുമായി കൊച്ചിയിലേക്ക് പോവുകയായി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വട്ടപ്പാറ പ്രധാന വളവിലെ താഴ്ച്ചയിലേക്കാണ് ലോറി മറിഞ്ഞത്. കഴിഞ്ഞ ദിവസം സുരക്ഷാമതിലിയിടിച്ച് ഒരു കണ്ടെയ്‌നര്‍ ലോറി മറിഞ്ഞിരുന്നു. മതിലിയിടിച്ചു മറിഞ്ഞ കണ്ടെയ്‌നര്‍ താഴേക്ക് നിലംപതിച്ചിരുന്നില്ല.

വട്ടപ്പാറ വളവിലെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി