query_builder Sat Dec 5 2020 10:57 AM
visibility 574

കണ്ണൂർ: കിട്ടാത്ത മുന്തിരി പുളിക്കുന്നത് കൊണ്ടാണ് വെൽഫെയർ പാർട്ടിയെ ചേർത്ത് യുഡിഎഫിനെതിരെ ഇടതുമുന്നണി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കണ്ണൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തദ്ദേശപ്പോര് 20 20 തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഇടതുമുന്നണിക്കൊപ്പമായിരുന്നു. ഇത്തവണ ആ സഖ്യമില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നതിനാലാണ് യുഡിഎഫിനെതിരെ ഇടതുമുന്നണി ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അതേ സമയം ആന്തൂരിൽ പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താൻ വിട്ടു പോയതല്ലെന്നും ഇത്രയെങ്കിലും ആന്തൂരിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന് യുഡിഎഫ് പ്രവർത്തകരെ അഭിനന്ദിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അക്രമം കൊണ്ട് ഒരിക്കലും ശാശ്വത വിജയം നേടാനാവില്ല. ബംഗാളിലൊക്കെ ഇത്തരത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ട് സി.പി.എം എന്തു നേടിയെന്ന് നാം കണ്ടതാണ്. ഒടുവിൽ ബൂത്തിലിരിക്കാനോ വോട്ടുപിടിക്കാനോ ആളില്ലാത്ത അവസ്ഥയായി. എല്ലാവരും ചോദിക്കുന്നത് ആന്തുരിൽ കോൺഗ്രസ് മത്സരിക്കാത്തതിനെ കുറിച്ചാണ് പലരും ചോദിക്കുന്നത്.95 ൽദാസൻ മരിച്ച അന്ന് ഞാനവിടെ പോയതാണ്.ഒരു പഞ്ചായത്തിൽ ഏജൻറായി നിന്നതിന് വെട്ടിക്കൊന്നതാണ് ആ സ്ഥലത്ത് .
ആന്തുരിലെ സാഹചര്യം പുറമേ നിന്നും നോക്കി കാണുന്നവർക്ക് അറിയാനാവില്ലെന്നും അവരാണ് ഇത്തരം അഭിപ്രായപ്രകടനം നടത്തുന്ന തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയാൽ നിയമം കൈയ്യിലെടുക്കുകയാണ് സി.പി.എം ചെയ്യുന്നത്. ഇതാണ് കാസർകോട് പെരിയയിൽ കണ്ടു വരുന്നത്.കൊലയാളികൾക്കുവേണ്ടി സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങളും കോടികളും ചെലവഴിക്കുകയാണ്. സി.ബി.ഐ അന്വേഷണം വേണ്ടെന്ന അഭിപ്രായം ഒരു പക്ഷെ സർക്കാരിനുണ്ടാവാം. എന്നാൽ അതിനു വേണ്ടി പൊതുഖജനാവിൽ നിന്നും ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നത് ശരിയല്ല. അവരെ അനുകുലിക്കുന്നവർ പോലും ഈക്കാര്യം ശരിയല്ലെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
. പരിപാടിയിൽ കെ.സി ജോസഫ് എം.എൽ.എ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനി എന്നിവർ പങ്കെടുത്തു. പ്രസ് ക്ളബ് സെക്രട്ടറി പ്രശാന്തൻ പുത്തലത്ത് സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് എ.കെ ഹാരിസ് അധ്യക്ഷനായി. ട്രഷറർ സിജി ഉലഹന്നാൻ നന്ദി പറഞ്ഞു.