query_builder Sat Dec 5 2020 1:53 PM
visibility 218
കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് വക പൊതു ശൗചാലയം ഇപ്പോൾ
അലങ്കാര മത്സ്യ കച്ചവടക്കാരുടെ വിൽപ്പന കേന്ദ്രമായി മാറുന്നു. ജംഗ്ഷനിൽ
നിന്നും അൽപ്പം മാറിയാണ് പഞ്ചായത്ത് കംഫർട്ട്സ്റ്റേഷൻ നിർമ്മിച്ചത്.
എന്നാൽ കുറെ നാൾ ഇവിടെ തുറക്കാതെ
കിടന്നു. നിർമ്മാണത്തിലെ അപാകത കാരണം വിജിലൻസ് അന്വേഷണം
നടന്നതോടെ കെട്ടിടം നാശാവസ്ഥയിലായി. തുടർന്ന് കെട്ടിടം തുറന്ന്
നൽകുകയും ചെയ്തു. എന്നാൽ അധികനാൾ നീണ്ടില്ല ഈ ശൗചാലയ കേന്ദ്രം.
ജംഗ്ഷനിൽ നിന്നും മാറി കിടക്കുന്ന ഇവിടെ എത്താൻ
സ്ത്രീകൾക്കും കുട്ടികൾക്കും അസൗകര്യമായി വന്നതോടെ യാണ്
ഈ ശൗചാലയത്തെ നാട്ടുകാർ തള്ളിയത്. ഇതോടെ കേന്ദ്രം പൂട്ടി.
തുടർന്ന് അലങ്കാര മീൻ കച്ചവടക്കാർ ഇവിടെ തമ്പടിച്ചു പിന്നെ സാമൂഹു)
വിരുദ്ധരും. കേന്ദ്ര ഗവൺമെൻ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം
അലങ്കാര മൽസ്യ കച്ചവട സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായി
മാറിചെയ്തു.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന് ശുചിത്വത്തിനായി സർക്കാർ
നൽകുന്ന നിർമ്മൽ പുരസ്ക്കാരം ലഭിച്ച ഫണ്ട് ഉപയോഗിച്ച്
നിർമ്മിച്ചശൗചാലയമാണ് നാട്ടുകാർക്ക് അന്യമാകുന്നത്.