query_builder Sat Dec 5 2020 11:24 AM
visibility 202
റബ്ബർ ഷീറ്റ് മോഷ്ടാവ് വടക്കാഞ്ചേരി പോലീസ് പിടിയിൽ.
ഊരോക്കാട് കുരിശ് പള്ളിക്ക് സമീപം ചാക്കിൽ 15 കിലോ തൂക്കം വരുന്ന റബ്ബർ ഷീറ്റുകളുമായ് സംശയാസ്പദമായി കാണപ്പെട്ട കൂത്താട്ടുകുളം ജോർജ് (62 ) നെ നാട്ടുകാർ തടഞ്ഞു വെച്ച് വടക്കാഞ്ചേരി പോലിസിൽ അറിയിക്കുകയായിിരുന്നു. സ്ഥലത്തെത്തിയ എസ് ഐ സിബിഷ്ഇ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണ മുതലാണെന്ന് സമ്മതിച്ചത്. റബ്ബർ ഷീറ്റ് നിരന്തരം നഷ്ടപ്പെട്ടതിനെ സംബന്ധിച്ചു കൂടുതൽ ആളുകൾ പരാതിയുമായി വന്നതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഇൻസ്‌പെക്ടർ കെ മാധവൻ കുട്ടി അറിയിച്ചു. രാത്രി ട്രാൻസ്‌പോർട്ട് ബസ്സിൽ വന്ന് രാവിലെ മോഷണ മുതലുമായി കടന്ന് കളയുന്നതാണ് ഇയാളുടെ രീതി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.