query_builder Sat Dec 5 2020 11:35 AM
visibility 188

കുന്നമംഗലം: " ഈ സർക്കാർ കൂടെയുള്ളപ്പോൾ ഒരു വൈറസിനും ഞങ്ങളെ കീഴടക്കാനാവില്ല " പറയുന്നത് 15 പേർക്കും കോവിഡ് ബാധിച്ച ഒരു കുടുംബത്തിൻ്റെ ഗൃഹനാഥനായ വെള്ളിപറമ്പ് കീഴ്മാട് ആശാരിപുരക്കൽ മുഹമ്മദ് (63) എന്ന മമ്മിക്ക . മൂന്ന് മാസം പ്രായമായ പിഞ്ച് കുഞ്ഞ് മുതൽ 63 വയസ് പ്രായമുള്ള മമ്മിക്ക വരെയുള്ള 15 കുടുംബാംഗങ്ങൾ . ഇവരിൽ ഒരു വയസിന് മുകളിൽ പ്രായമുള്ള അഞ്ച് പൈതങ്ങൾ . രക്തസമ്മർദ്ദവും പ്രമേഹവും ശ്വാസതടസവും അലട്ടുന്ന മുഹമ്മദ് ഉൾപ്പെടെ എല്ലാവരെയും കീഴടക്കാനെത്തിയ അഥിതിയെ തെല്ലൊരു അമ്പരപ്പോടെയാണ് കുടുംബം നേരിട്ടത്. ശേഷിപ്പ് അവശേഷിപ്പിക്കാതെ ഒരു കുടുംബമൊന്നായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമല്ലോ എന്നോർത്തപ്പോൾ മുഹമ്മദിൻ്റെ ചങ്ക് പിടഞ്ഞു . സർക്കാരിൻ്റെ കരുതലിൽ വൈറസിനെ പടിക്ക് പുറത്താക്കി ഇന്ന് ഈ കുടുംബം ഹാപ്പിയിലാണ്. പ്രസവത്തിനായി വീട്ടിലെത്തിയ മകൾക്കും മൂന്ന് മാസം പ്രായമായ കുഞ്ഞിനും കോവിഡ് പോസീറ്റീവ് ആയതോടെയാണ് ഈ പിതാവിൻ്റെ സമനില തെറ്റിയത്. മുഹമ്മദ് അദ്ദേഹത്തിൻ്റെ ഭാര്യ സുബൈദ (49, ഡ്രൈവറായ മൂത്ത മകൻ ഷാനവാസ് (35), ഷാനവാസിൻ്റെ ഭാര്യ ജസ്ന (30), മകൾ ദിയാ ഷെറിൻ (7) , മുഹമ്മദിൻ്റെ രണ്ടാമത്തെ മകൻ ഫിറോസ് ഖാൻ ( 32), ഭാര്യ സജ്ന (27), മകൻ മുഹമ്മദ് ഫാത്തിഷ് (ഒന്ന്), മുഹമ്മദിൻ്റെ മകൾ ഷെമീറ (27), മക്കളായ ഹംന മെഹറിൻ ( 9 ), ഇഷാം താജ് (7), ഹാഫിസ് താജ് (മൂന്ന് മാസം), മുഹമ്മദിൻ്റെ ചെറിയ മകൻ ജാസിൽ (22) , കുടുംബത്തിലേക്ക് വിരുന്നു വന്ന മുഹമ്മദ് ഷാമിൽ (12) എന്നിവർക്കാണ് കോവിഡ് പിടിപെട്ടത്. ഡ്രൈവറായ മകന് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. കുറ്റിക്കാട്ടൂർ എ ഡബ്ല്യൂഎച്ച് എഞ്ചിനിയറിംങ്ങ് കോളേജിലെ സി എഫ് എൽടിസിയിലാണ് മകനെ പ്രവേശിപ്പിച്ചത് .
ജീവിതം അവസാനിച്ചതു പോലെ ......
കുടുംബത്തിൽ ഓരോരുത്തർക്കായി ശ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാവൂരിൽ നടത്തിയ ശ്രവ പരിശോധനയിലാണ് രോഗിയായ മുഹമ്മദിന് പോസിറ്റീവ് ആകുന്നത്. ശ്രവ സാമ്പിൾ പരിശോധനക്ക് നൽകി പകൽ വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് ഡിഎംഒ ഫോണിൽ വിളിച്ച് ഭയപ്പെടാനില്ല പരിശോധനാ ഫലം പോസിറ്റീവാണെന്നും ഉടൻ വാഹനം അവിടെയെത്തുമെന്നും കോവിഡ് സെൻ്ററിലേക്ക് പോകാൻ തയ്യാറായി നിൽക്കണമെന്നും അറിയിച്ചത്. ഇത് കേട്ടു കഴിഞ്ഞപ്പോൾ ആകെ ഒരു മരവിപ്പാണ് അനുഭവപ്പെട്ടതെന്ന് മുഹമ്മദ് പറഞ്ഞു. ജീവിതം അവസാനിച്ചതു പോലെ . പ്രായമായവർക്കും രോഗമുള്ളവർക്കുമാണ് ഇത് ഗുരുതരമാവുകയെന്ന മുന്നറിയിപ്പുകൾ മുഹമ്മദും നിരവധി തവണ കേട്ടിട്ടുള്ളതാണ്. സൈറൺ മുഴക്കി 108 ആംബുലൻസ് വീടിന് മുന്നിൽ വന്നു നിന്നു. ആംബുലൻസിൻ്റെ ഇരമ്പൽ കേട്ടതോടെ അയൽക്കാരുടെ വീടുകളിലെ വാതിലുകളും ജനാലകളും കൊട്ടിയടക്കപ്പെട്ടു. ആരും പുറത്തേക്കിറങ്ങിയില്ല . ജെ സി ബി ഉപയോഗിച്ച് മൃതശരീരങ്ങൾ വലിയ കുഴികളിലേക്ക് തള്ളിയിടുന്ന രംഗമാണ് അദ്ദേഹത്തിൻ്റെ മനസിൽ മിന്നി മറിഞ്ഞത്. ആംബുലൻസിലേക്ക് കയറുമ്പോൾ എല്ലാ ധൈര്യവും ചോർന്നു പോയി. എന്നാൽ ധൈര്യം പകർന്ന് കൂടെ പോകാൻ ഭാര്യ സുബൈദ തയ്യാറായി. അതിന് അനുമതിയില്ലായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ 16-ാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടു. ഐസോലേഷൻ വാർഡിൻ്റെ ചുമരിൽ ചുവന്ന നിറത്തിലുള്ള റെഡ് സോൺ എന്ന ബോർഡിലേക്ക് ഒന്നേ നോക്കിയുള്ളു. പ്രായാധിക്യവും രോഗവുമുള്ള തന്നെ പിതൃവാത്സല്യത്തോടെയാണ് ഡോക്ടർമാരും നഴ്‌സുമാരും പരിചരിച്ചതെന്ന് മുഹമ്മദ് പറഞ്ഞു. രോഗശമനം കണ്ട് തുടങ്ങിയതോടെ ബീച്ചിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ സി എഫ് എൽടിസിയിലേക്ക് മാറ്റി .
ഭാര്യാ വീട്ടിൽ പോയപോലെ ....
ഫൈവ് സ്റ്റാർ സൗകര്യങ്ങളെ വെല്ലുന്നതായിരുന്നു ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ സൗകര്യങ്ങൾ .
ഭക്ഷണം അടിപൊളി. ഒരു മുറിയിൽ മൂന്ന് ബെഡ്, രണ്ട് ഫാനുകൾ , ആധുനിക സൗകര്യമുള്ള ശുചി മുറികൾ. ഒരു സ്വിച്ച് അമർത്തിയാൽ ചുടുവെള്ളം മറ്റൊന്ന് അമർത്തിയാൽ തണുത്തത്. ഏത് സമയത്തും ചുടുവെള്ളവും ചായപ്പൊടിയും പഞ്ചസാരയും റെഡി. ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട കടുപ്പത്തിൽ ചായ കുടിക്കാം. അഞ്ച് നേരം ഭക്ഷണം . ഉച്ചയൂണിനൊപ്പം ഓംലെറ്റ്, ചിക്കൻ കറി . ഞായറാഴ്ചകളിൽ ബിരിയാണി. വിഭവ സമൃദ്ധമായ ഭക്ഷണം . എല്ലാം സൗജന്യം. ഭാര്യാ വീട്ടിൽ പോയപോലെയെന്ന് മുഹമ്മദ്. വൈകുന്നേരങ്ങളിൽ ഡാൻസും പാട്ടും . ദിനംപ്രതി നിലക്കാത്ത സ്നേഹാ ന്വേഷണങ്ങൾ . പൊലീസുകാർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, കലക്ടറുടെ ഓഫീസിൽ നിന്ന് ഇടക്കിടക്ക് ഫോണിൽ അന്വേഷണം. എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം. ചികിത്സക്കിടയിൽ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടോ? ഡോക്ടർമാർ, നഴ്സുമാർ ഇവരുടെ ഭാഗത്ത് നിന്ന് വല്ല പോരായ്മയും ഉണ്ടായിട്ടുണ്ടോ? സമയത്തിന് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടോ? . എന്തെങ്കിലും പരാതികളുണ്ടോ? . ഒമ്പതാം ദിവസം സ്രവ പരിശോധനയിൽ നെഗറ്റീവായി . വീട്ടിലേക്ക് പോകാമെന്ന് ഉദ്യോഗസ്ഥർ. രണ്ട് ദിവസം കൂടി കഴിഞ്ഞ് പോയാൽ പോരെയെന്ന് മുഹമ്മദ് .
തിരിച്ചുനൽകാനാകാത്ത പിന്തുണ ......
വാര്‍ത്തകള്‍ തത്സമയം വായിക്കാനും, നിങ്ങളുടെ വാര്‍ത്തകള്‍ നല്‍കാനും സ്വ ലേ ന്യൂസ് ബാങ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ.
സ്വന്തം വീട് ശ്മശാനഭൂമിയെ പോലെ മൂകവും ശോകവുമായപ്പോൾ വീടിനടുത്ത് വന്ന് എന്നും പിന്തുണയറിയിച്ച് ഒപ്പം നിന്ന സി പി ഐ എം പ്രവർത്തകരായ മേലെ പുൽപ്പറമ്പിൽ സന്തോഷ്, കിഷോർ, ജയഘോഷ്, വിവരമറിയിച്ചപ്പോൾ ബെഡ്ഷീറ്റ് മുതൽ ടൂത്ത് ബ്രഷ് വരെ ഒരുക്കി തന്ന പഞ്ചായത്തംഗം സുസ്മിത വിത്താരത്ത് ,എല്ലാ സാധനങ്ങളും കോവിഡ് കേന്ദ്രത്തിലെത്തിച്ചു തന്ന രജീഷ് കീഴ്മാട് , സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിചരിച്ച ആരോഗ്യ പ്രവർത്തകർ . തങ്ങളുടെ ചികിത്സാ ചെലവ് വഹിച്ച് സൗജന്യ ചികിത്സയും മരുന്നും ഭക്ഷണവും നൽകിയ സർക്കാർ . കലവറയില്ലാത്ത നന്ദി ആരോടാണ് പറയേണ്ടതെന്ന് മുഹമ്മദിന് അറിയില്ല.
കുഴിമന്തി കഴിച്ച് ഒരു ഗെറ്റ് ടുഗതർ ....
ദീർഘകാലം പ്രവാസ ജീവിതം നയിച്ച് നാട്ടിലെത്തി കച്ചവടവുമായി അല്ലലില്ലാതെ കഴിയുന്നതിനിടയിലായിരുന്നു ഇടിത്തീ പോലെ കോവിഡെത്തിയത്. ആരും ബാക്കിയാവുമെന്ന് കരുതിയതല്ല. എല്ലാവരെയും ഒരു പോറൽ പോലും ഏൽപ്പിക്കാതെ നയാ പൈസയുടെ ചെലവില്ലാതെ സർക്കാർ തിരിച്ചു നൽകി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയായിരുന്നേൽ വീടും പറമ്പും വിൽക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ രോഗവിമുക്തരായതിനു ശേഷം കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നു. കുഴിമന്തി കഴിച്ച് ഒരു ഒത്തുചേരൽ . ഒരു യുദ്ധത്തിൽ വിജയം വരിച്ചതിൻ്റെ സന്തോഷത്തിന്