query_builder Sat Dec 5 2020 12:32 PM
visibility 174
ദുരിതം പേറി ഇരുചക്രവാഹന യാത്രക്കാർ
പരുതൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ മംഗലം മുടപ്പക്കാട് റോഡിന്റെ ശോചനീയാവസ്ഥ മൂലം ഏറെക്ലേശം നേരിടേണ്ടി വരുന്നത് ഇരുചക്രവാഹനയാത്രക്കാരാണ് മംഗലം ശിവക്ഷേത്രത്തിനടുത്തായി റോഡിൽ മാസങ്ങൾക്ക് മുമ്പ് രൂപം കൊണ്ട ആഴമേറിയ കുഴി ഇത് വരെയും മണ്ണിട്ട് നികത്താൻ പ്പോലും തയ്യാറാവാത്തതാണ് യാത്രക്കാരെ ഏറെ വലക്കുന്നത്.റോഡിന്റെ വീതി ഇല്ലായ്മയും കയറ്റവും ഏറെ ബുദ്ധിമുട്ടിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരെയാണ്
ഇത് വഴിയുള്ള ബസ് യാത്രയും ദുരിതമാണെന്നാണ് യാത്രക്കാരും പറയുന്നത്.
പരുതൂർക്കാർക്ക് ത്യത്താലക്ക് എത്താൻ ആശ്രയിക്കുന്നഏക ബസ് ഓടുന്നത് ഈ റോഡിലൂടെയാണ് പല തവണ ബന്ധപ്പെട്ട അധികൃതരോടും ജനപ്രതിനിധിയോടുംആവശ്യപ്പെട്ടിട്ടും റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നും ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്ന സമീപനമാണ് ജനപ്രതിനിധികളിൽ നിന്നുണ്ടായതെന്നും ജനകീയ കൂട്ടായ്മ പരുതൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
അടിയന്തിര പരിഹാര നടപടിയാണ് വേണ്ടതെന്നും ഇതിനായിട്ടാണ് ജനപ്രതിനിധികൾ ശ്രമിക്കേണ്ടതെന്നും ചെയർമാൻ ചോലയിൽ വേലായുധന്റെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ യോഗം അഭിപ്രായപ്പെട്ടു