query_builder Sat Dec 5 2020 12:54 PM
visibility 173
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ബി.ജെ.പി നാഗലശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ പര്യടനം നടത്തി.3 ആം വാർഡിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥികളുടെ വാഹന പര്യടനം വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കൂറ്റനാട് സെന്ററിൽ സമാപിച്ചു.പര്യടന പരിപാടി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ കെ.വി ദിവാകരൻ ഉദ്ഘടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീനി,കൃഷ്ണദാസ്,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സൗമ്യ,ചാലിശ്ശേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി മിനി സുരേഷ്,നാഗലശ്ശേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സുനിത പ്രജീഷ്,ബ്ലോക്ക് സ്ഥാനാര്ഥികളായ പി.ധർമ്മരാജൻ,പി.ജെ ലാൽ കൃഷ്ണ എന്നിവർ പങ്കെടുത്തു.