news bank logo
തിരുവല്ല ന്യൂസ്
2

Followers

query_builder Sat Dec 5 2020 1:37 PM

visibility 172

തിരുവല്ല നഗരസഭ എൽഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചു

തിരുവല്ല നഗരസഭ എൽഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചു


തിരുവല്ല:അധികാരത്തിലെത്തുമ്പോൾ നടപ്പാക്കുന്ന വികസന പദ്ധതികൾ ഉൾപ്പെടുത്തി തിരുവല്ല നഗരസഭയിലെ എൽഡിഎഫ്‌ സമ്പൂർണ വികസന പ്രകടനപത്രിക പ്രകാശനം ചെയ്തു.

സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസ് മാത്യു ടി തോമസ് എംഎൽഎയ്ക്കു നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. 

തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ മോഹൻകുമാർ അധ്യഷനായി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ, ജനതാദൾ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രഫ: അലക്സാണ്ടർ കെ ശാമുവേൽ, തെരെഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ അഡ്വ. കെ പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. 


നഗരവികസന വിദദ്ധ സമിതി രൂപീകരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കും.

ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ അടിക്കടിമാറ്റാതെ സ്ഥിരതയുള്ള ഭരണം നടത്തും


ശുചിത്വ ഹരിത നഗരമാക്കും. 

നീർച്ചാലുകളും തോടുകളും വീണ്ടെടുക്കും


സമ്പൂർണ ഡിജിറ്റൽ നഗരമാക്കും


വാർഡുകളിൽ ഓൺലൈൻ അപേക്ഷ സ ഹായ കേന്ദ്രങ്ങൾ


പബ്ലിക് സ്റ്റേഡിയം നവീകരിക്കും.


പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോപ്ലക്സ്പ്പുഛയം


താമസ - പാർക്കിംഗ് സംവിധാനത്തോടെ കൺവൻഷൻ സെൻ്റർ നിർമ്മിക്കും

സോളാർ സിസ്റ്റം വ്യാപിപ്പിക്കും


നഗരസഭയുടെ സ്വത്തുക്കൾ സംരക്ഷിക്കും


സർക്കാർ ഫണ്ടുകൾ ലാപ്സാകാതെ വിനിയോഗിക്കും


വാർഡുവികസനത്തിൽ തുല്യത ഉറപ്പാക്കും


ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം - യുവസേന രൂപീകരിക്കും


റോഡുകൾ, ഓടകൾ എന്നിവയുടെ നിർമ്മാണം


ഭൂഗർഭ ജല സമൃദ്ധിക്കായി മഴക്കുഴികൾ


തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിച്ച് കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തും


പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനായി നീക്കിവയ്ക്കുന്ന തുക സമ്പൂർണമായി വിനിയോഗിക്കും


എസ് സി - എസ്ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഒരു കമ്മീഷനെ നിയോഗിച്ച് വികസന പദ്ധതി നടപ്പാക്കും


കുടുംബശ്രീ തൊഴിൽ സംരഭത്തിന് പുതിയ പാക്കേജ്

0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward