query_builder Sat Dec 5 2020 1:52 PM
visibility 237
ജനങ്ങളുടെ അവകാശങ്ങൾ തിരികെ പിടിക്കാനുള്ള അവസരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് -രമ്യ ഹരിദാസ് എം.പി.
ചേലക്കര : ത്രിതല പഞ്ചയാത്ത് തെരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശങ്ങൾ തിരികെ പിടിക്കാനുള്ള അവസരമാണെന്ന് രമ്യ ഹരിദാസ് എം.പി. പറഞ്ഞു. ചേലക്കര നിയോജക മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. എം.പി. ഭവനനിർമ്മാണ പദ്ധതി മുതൽ സ്പേസ് പാർക്ക് പോലെയുള്ള വൻകിട പദ്ധതികളിൽ ജനകീയ മുഖമില്ലാതെയും , കമീഷൻ പറ്റുന്ന രീതിയിലുള്ള രാഷ്ട്രീയത്തിന് എതിരെയും ചേലക്കരയിലുള്ള മുഴവൻ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം എന്ന് ആഹ്വാനം ചെയ്തു. ചേലക്കര പഞ്ചായത്തിലേക്കുള്ള 22 യു ഡി എഫ് സ്ഥാനാർത്ഥികളെയും , ചേലക്കര പഞ്ചായത്ത് മേഖലയിൽ നിന്ന് മൽസരിക്കുന്ന ജില്ലാ പഞ്ചയാത്ത് സ്ഥാനാർത്ഥികളായ ടി. നിർമ്മല , താര ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്ഥാനാർത്ഥികളായ സരോജനി ഭരതൻ ,രാധമണി, ടി.എൻ കൃഷ്ണൻ, ടി എ രാധകൃഷ്ണൻ, എന്നിവരെ നല്ല ഭൂരിപക്ഷത്തോടെ ജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു. ചടങ്ങിൽ ചേലക്കര മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ സ്വാഗതവും, ഡി.സി.സി. ജന. സൈക്രട്ടറി യും മുതിർന്ന നേതാവു മായ ഇ വേണുഗോപാലാ മേനോൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് ജില്ലാ സൈക്രട്ടറി ജോൺ ആടുപാറ നന്ദി പറഞ്ഞു.